മാതമംഗലം സ്ക്‌കൂളിലെ സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ടാണ് കെ.എസ്.യു - എം.എസ്.എഫ് ഗുണ്ടാ സംഘം ബോധപൂർവ്വം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് എസ്.എഫ്.ഐ ആരോപിച്ചു.


മാതമംഗലം സ്ക്‌കൂളിനകത്ത് വച്ച് എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെയുണ്ടായ കെ.എസ്.യു -എം.എസ്.എഫ് അക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്.എഫ്.ഐ പെരിങ്ങോം ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
അക്രമത്തിൽ SFI പെരിങ്ങോം ഏരിയ സെക്രട്ടറി ഹരികൃഷ്ണൻ, ഏരിയ ജോയിൻ സെക്രട്ടറി ഗോപികൃഷ്ണൻ, ഏരിയ വൈസ് പ്രസിഡണ്ട് ഉണ്ണിക്കണ്ണൻ, ഏരിയ സെക്രട്ടറിയേറ്റ് അംഗം സൂരജ്, മാതമംഗലം സ്കൂൾ യൂണിറ്റ് സെക്രട്ടറി ഹാസിഖ് എന്നിവർക്ക് പരിക്കേറ്റു. KSU - MSF അക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ബോധപൂർവ്വം നടത്തുന്ന ഇത്തരം അക്രമങ്ങൾക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് SFI പെരിങ്ങോം ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു
KSU-MSF violence against SFI activists: SFI says it will strongly protest